Wednesday, 23 November 2011

നോഹയുടെ പെട്ടകം വീണ്ടും പണിയുവാനായി, കേരള സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു


100 പെട്ടകങ്ങള്‍ ഉണ്ടാക്കനയുള്ള ടെണ്ടര്‍ ആണ് വിളിച്ചിരിക്കുന്നത് 

ഗോഫർ മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കാന്‍ ആണ് കേരള സര്‍ക്കാര്‍ കല്‍പ്പിച്ചിരിക്കുന്നത്


പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി അകത്തും പുറത്തും കീല്‍ തേക്കേണം


പെട്ടകം ഉണ്ടാക്കാനുള്ള അളവും പറഞ്ഞിട്ടുണ്ട്


പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം;


വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം;


പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം;


മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം;


പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം:


താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.”


ഏകദേശം 5000 ആളുകളെ ഉള്‍ക്കൊള്ളാവുന്ന രണ്ടു കോണ്‍ഫറന്‍സ് റൂമുകളും പരാതി കേള്‍ക്കുവാനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സെന്റെരും ഉണ്ടായിരിക്കും .


ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.


മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍, പ്രളയം ഉണ്ടാകുമ്പോള്‍ നശിക്കാതിരിക്കാന്‍ എല്ലാവരും പെട്ടകത്തില്‍ കടക്കണം.


സകല ജീവികളില്‍ നിന്നും ഒരാണിനേയും പെണ്ണിനേയും പെട്ടകത്തില്‍ കയറ്റണം


മനുഷ്യ ജീവികള്‍ക്കെല്ലാം പെട്ടകത്തില്‍ കയറാം.


ഇപ്പോള്‍ നിങ്ങള്‍ക്കും കേള്‍ക്കാനാവുന്നില്ലേ മരണത്തിന്റെ ചൂളം വിളി നിറയുന്ന ആ ഭയാനക ശബ്ദം...! മരണത്തിന്റെ തണുപ്പ് മെല്ലെ മെല്ലെ നിങ്ങളുടെ സിരകളിലേക്കരിച്ചു കയറുന്നില്ലേ ... ?


നിങ്ങളുടെ സീറ്റും ബര്‍ത്തും ഇപ്പോള്‍ തന്നെ ബുക്ക്‌ ചെയ്തു ഉറപ്പുവരുത്തുക




പ്രത്യേക അറിയിപ്പ് : ടോല്‍ പിരിവു ഉണ്ടായിരിക്കുനതാണ് ]









ഇത് കൂടി വായിക്കണേ .....


50 വര്‍ഷത്തെ കാലാവധി മാത്രം പറഞ്ഞ് സായിപ്പ് ഉണ്ടാക്കിയ ഒരു ഡാം ഇന്ന് 116 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ആര്‍ക്കും ഉത്തരവാദിത്വം ഇല്ലാതെ കാര്യങ്ങള്‍ വളരെ അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു. സായിപ്പിന്റെ ടെക്നോളജിയുടെ ഫലമോ കീഴ് പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 മില്ല്യണ്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമോ ഇത് വരെ തകര്‍ന്നില്ല. എന്നാല്‍ ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ അണക്കെട്ട്. ഒരു ചെറു ഭൂമി കുലുക്കമോ..ആര്‍ത്തലച്ച് പെയ്യുന്ന ഒരു ഇടവപ്പാതി മഴയോ മതി ഈ ജല ബോംബ് സംഹാര രുദ്രയാവാന്‍ ...! അങ്ങനെ ഇത് തകര്‍ന്നാല്‍ പണ്ട് ഹിരോഷിമയില്‍ ആറ്റം ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതിനേക്കാല്‍ 180 മടങ്ങ് വിനാശം വിതയ്ക്കും ഈ ജലബോംബ്...!!!



ഇത് നമ്മുക്ക് നമ്മള്‍ തന്നെയെഴുതി വച്ച വിധിയാണ്. ഓരോ മലയാളിക്കും ഇതില്‍ പങ്കുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ തണുത്തുറഞ്ഞ് പോയതു കൊണ്ടാണ് നാളെ ആ ദുരന്തം ഉണ്ടാവാന്‍ പോകുന്നത്. അനുഭവിച്ചോളൂ 

'ഞാനൊന്നും അറിഞ്ഞില്ലേ രാമാ നാരായണാ' എന്ന പേരില്‍ ഇരിക്കാന്‍ എല്ലാവര്ക്കും പറ്റും. അതല്ല ഇപ്പോള്‍ നമുക്ക് ആവശ്യം.പ്രതികരിക്കുക ... പ്രതിഷേധിക്കുക , ചുരുങ്ങിയത് സ്വജീവന് വേണ്ടിയെങ്കിലും!

ഇതില്‍ ഞാന്‍ എന്ത് ചെയ്യാനാവും ഇതൊക്കെ വേറെ ആരെങ്കിലും ചെയ്യും എന്ന് ചിന്തിക്കുന്ന പ്രിയമിത്രമേ, താങ്കള്‍ ആരുമായികൊള്ളട്ടെ ഹിന്ദുവോ , ക്രിസ്ത്യന്‍ഓ, മുസലമാനോ, പാറശാലക്കാരനോ, കാഞ്ഞിരപ്പള്ളി അച്ചയാണോ, പാലക്കാട്ടെ പട്ടരോ ആരുമായികൊള്ളട്ടെ. കേരളം എന്നാ കൂരയ്ക് കീഴില്‍ കഴിയുന്ന സ്ഥിതിക് ഇത് ഒന്ന് SHARE ചെയ്യുക!

വേഗം ഉചിതമായ തിരുമാനമെടുക്കാന്‍ സാധിക്കണേയെന്ന് നിങ്ങളുടെ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം നിങ്ങളാലാവുന്നവിധം ഉണര്‍ന്നു പ്രവര്‍ത്തിക്കുകകൂടി ചെയ്യു

2 comments:

  1. mone arada paranje 50 varzham ennu...999 varzha ennu parajan..kararu.. thuchamaya taxsum....

    ninte unpathu thalmura kazhiyam athu thrchu kittan

    DAM999....

    ReplyDelete
  2. thudakathil 50years aayirunnu.. Pinne change cheythatha..

    ReplyDelete