Monday, 14 November 2011

കേരള ജനതയെ ബാധിക്കുന്ന ചില പ്രധാന പ്രശ്നങ്ങള്

കേരളം നേരിടുന്ന അല്ലെങ്കില്‍ കേരള ജനതയെ ബാധിക്കുന്ന ചില പ്രധാന പ്രശ്നങ്ങള്‍.....

1 ശുംഭ ജയരാജന്മാരും അവരുടെ ശുംഭത്തരങ്ങളും
2 നിര്‍മല്‍ മാധവന്‍ പഠിക്കനമോ വേണ്ടയോ എന്നുള്ള സംശയങ്ങള്‍ 

3 വീര ശൂര ആസ് എഫ് ഐ ക്കാരുടെ സമാധാനപരമായ സമരങ്ങള്‍

4 രാധാകൃഷ്ണന്‍ ചേട്ടന്റെ ഉന്നമില്ലാ വെടി 

5 താടിക്കാരന്‍ അദ്ധ്യാപകന്റെ ആസനത്തില്‍ പാര കയറ്റിയത്

6 പിള്ള ആരെയൊക്കെയാണ് ഫോണ്‍ വിളിക്കുന്നത്‌ എന്നുള്ള നമ്മുടെ ആതി

7 കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കഴിച്ചത് 


8 റൗഫ് എന്ന മാന്യ വ്യെക്തി ഐസ് ക്രീമില്‍ ഉപ്പും മുളകും ഇട്ടതു...


9 റൗഫ് ആരെയൊക്കെ ദിവസവും കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് 


10 കേരളത്തില്‍ അച്ഛനും അമ്മയും ഭാര്യയും ഉള്ള ഒരേ ഒരു വീരന്‍ എം എല്‍ എ യുടെ പൊട്ടിക്കരച്ചില്‍... 

11 വാച്ച് ആന്‍ഡ്‌ വാര്‍ഡ് നു കിട്ടിയ തട്ടും അത് ക്യാമറയില്‍ ഷൂട്ട്‌ ചെയ്തതും...


12 നിയമസഭയില്‍ മന്ത്രിയുടെ കളരിപ്പയറ്റ്, ധര്‍ണ്ണ, ഇറങ്ങിപോക്ക് 

13 പാര്‍ട്ടിയില്‍ ഉണ്ടാകുന്ന ഗ്രൂപ്പ്‌ വഴക്കുകള്‍..

14 അച്യുതാനന്ദന്റെ ശാരീരിക വൈകല്യങ്ങള്‍ ഗണേഷ് കുമാര്‍ തിരിച്ചറിഞ്ഞത്....

15 മലയാളത്തിലെ ചരിത്ര സിനിമ എടുത്ത സന്തോഷ്‌ പണ്ഡിറ്റ്‌നു വട്ടാണോ അല്ലയോ എന്നുള്ളത് 


അങ്ങനെ നിരവധി നിരവധി പ്രശ്നങ്ങള്‍....



കേരളത്തിനെയോ കേരള ജനതയെയോ ബാധിക്കാത്ത ചില പ്രശ്നങ്ങള്‍ താഴെ കൊടുക്കുന്നു..

1 സ്ത്രീകളുടെമെലുള്ള കയ്യേറ്റം, പീഡനം 

2 വിലക്കയറ്റം 

3 കുടിവെള്ളം കിട്ടാത്ത അവസ്ഥ 


4 തീവ്രവാദം (അത് കേരളത്തില്‍ തീരെ ഇല്ലലോ) 


5 മരുന്നുകളുടെ ദൌര്‍ലഭ്യം 


6 ആശുപത്രികളുടെ ശോചനീയാവസ്ഥ

7 സന്ജാര യോഗ്യമായ റോഡുകള്‍ 

8 തൊഴിലില്ലായ്മ

9 അഴിമതി / കൈക്കൂലി 

10 മറ്റു വികസന പരിപാടികള്‍ 


അങ്ങനെ എണ്ണിയാല്‍ തീരത പ്രശ്നങ്ങള്‍... ഇവയൊന്നും നമ്മളെ ബാധിക്കാതതായതുകൊണ്ട്‌ എണ്ണാന്‍ തുടങ്ങേണ്ട...

മാധ്യമങ്ങള്‍ മേല്പറഞ്ഞ, കേരള ജനതയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കണം എന്ന് അപേക്ഷിക്കുന്നു

2 comments:

  1. സത്യം...വളരെയേറെ ആലോചിക്കേണ്ട കാര്യം.. എഴുത്ത് തുടരുക, എല്ലാവിധ ആശംസകളും...


    പേട്ടക്കാരന്‍

    ReplyDelete
  2. thankzzzz... enikk kittunn aadhya comment,

    ReplyDelete