ദേഷ്യം അടക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും എന്തെങ്കിലും ഒരു കാര്യത്തിന് ക്ഷോഭിച്ചാല്‍ പിന്നെ ഉറഞ്ഞുതുള്ളി സര്‍വ്വതും നശിപ്പിക്കാനുള്ള ദേഷ്യമാണ്.
ചിലരുടെ ഈ ദേഷ്യം വേഗത്തില്‍ കുറയുമെങ്കിലും മറ്റുചിലരില്‍ ഇത് കുറച്ചേറെ സമയം നിലനില്‍ക്കും. ഇങ്ങനെ കലിതുള്ളി നില്‍ക്കുന്നയാള്‍ക്ക് ഒരു സ്പൂണ്‍ പഞ്ചസാര കൊടുത്തുനോക്കൂ, നോക്കിനില്‍ക്കേ അയാളുടെ ദേഷ്യം മഞ്ഞുപോലെ ഉരുകിത്തീരുന്നത് കാണാം.
പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസാണത്രേ ഈ രഹസ്യത്തിന്പിന്നില്‍. പഞ്ചസാര കഴിയ്ക്കുമ്പോള്‍ മസ്തിഷ്‌കത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇത് ആത്മസംയമനത്തിനും ദേഷ്യം
നിയന്ത്രിക്കാനും വ്യക്തികളെ സഹായിക്കുമത്രേ.
നാരങ്ങാ വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കുമ്പോഴുണ്ടാകുന്ന സഡന്‍ എനര്‍ജി ദേഷ്യപ്പെടാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കി. പൊസീറ്റീവ് എനര്‍ജി നല്‍കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്തായാലും ഇനി വീട്ടിലാരെങ്കിലും കലിതുള്ളി നില്‍ക്കുമ്പോള്‍ ഒരു സ്പൂണ്‍ പഞ്ചസാരയുമായി ചെല്ലൂ. അത് വായിലിടുന്നതിന് മുമ്പേ അടിവിഴീതെ നോക്കണമെന്നുമാത്രം. ഒരൊറ്റ സ്പൂണ്‍ പഞ്ചസാരകൊണ്ട് എന്തൊക്കെ പ്രശ്‌നങ്ങള്‍ തീരുന്നു അല്ലേ?
വോയിസ് ഓഫ് വെട്ടിക്കോട്
ഇനിയുള്ള കൊച്ചുവര്‍ത്തമാനം നമുക്കിവിടെ തുടരാം...... എല്ലാരും ഇങ്ങോട്ട് പോന്നോളൂ....... നമുക്കിവിടെ ആര്‍മ്മാദിക്കാം !!!
Thursday, 9 February 2012
അടിവിഴീതെ നോക്കണമെന്നുമാത്രം.........
Monday, 28 November 2011
എങ്ങിനെ വിജയകരമായി ജീവിക്കാം......
ഏറെ നാളത്തെ റിസേര്‍ച്ചിനു ശേഷം നാട്ടില്‍ പോയി പ്രവാസിക്ക് എങ്ങിനെ വിജയകരമായി ജീവിക്കാം എന്നതിന്റെ ഒരു ഗൈഡ് ആണിത്. വായിച്ചു പ്രിന്റെടുത്ത് സൂക്ഷിക്കുക. സ്ഥിരതാമസം മാത്രമല്ല ഇടയ്ക്കു അവധിക്കു പോകുമ്പോഴും ഇത് പരീക്ഷിക്കാവുന്നതാണ്.
1. എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തന്നെ കൂളിംഗ് ഗ്ലാസ്, പാന്റ് എന്നിവ മാറ്റി മുണ്ടുടുക്കുക.
2. കഴിവതും ചെല്ലുന്ന വിവരം ...വീട്ടില്‍ ആരെയും അറിയിക്കരുത്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി വിളിച്ചു വീടിനു അടുത്തുള്ള ഏതെങ്കിലും ഒരു ടൌണില്‍ നിന്നും ടാക്സി മാറി കേറി വീട്ടില്‍ ചെല്ലുക. വീട്ടുകാര്‍ ചോദിച്ചാല്‍ പറയുക, കാശില്ലാത്തതിനാല്‍ ബസിനു വന്നിറങ്ങി ടാക്സിയില്‍ പോന്നു എന്നെ പറയാവൂ. അപ്പോള്‍ തന്നെ ഏകദേശ രൂപം വീടുകാര്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. വന്ന ഉടനെ പെട്ടി തുറക്കാന്‍ നില്‍ക്കരുത്. വന്ന പാടെ പെട്ടികള്‍ സ്വന്തം മുറിയില്‍ വക്കുക. അതിനു ശേഷം കാപ്പിയോ മറ്റോ കുടിച്ചു വീടിന്റെ ഏതെങ്കിലും മൂലയില്‍ ചിന്താമൂകനായി നില്‍ക്കുക. ചിന്താഭാരം തോട്ടില്‍ എന്ന റഷ്യന്‍ നാടോടിഗാനം സ്മരിക്കുക.
3. എന്തുപറ്റി എന്ന ചോദ്യത്തിന് തന്റെ ജോലി പോയെന്നും രണ്ടുമൂന്നുമാസത്തെ ശമ്പളം തരാതെ അറബി പറ്റിച്ചു എന്നും അങ്ങ് താങ്ങിയേക്കണം. ഗള്‍ഫന്‍ അല്ലെങ്കില്‍ ഗ്ലോബല്‍ റിസഷന്‍ കാരണം ജോലി വെട്ടിക്കുറച്ചു, അക്കൂടെ താനും ഔട്ടായി എന്നു പറയണം.
4. ആകെ പൊളിഞ്ഞു നാറാണക്കല്ല് പിടിച്ചാണ് തിരിച്ചെത്തിയിരിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ ബാക്കി കാര്യം അവര്‍ ഏറ്റെടുത്തു നാട്ടുകാരെ ബോധിപ്പിച്ചോളും. പാരയായി നില്‍ക്കുന്ന ചേട്ടന്മാരോ അനിയന്മാരോ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.
5. പൊളിഞ്ഞു പാളീസായി എന്ന് കേട്ടാല്‍ നാടുകാര്‍ക്കുണ്ടാകുന്ന സന്തോഷം ചില്ലറയൊന്നുമല്ല. അവരുടെ സന്തോഷം കണ്ടു നമ്മള്‍ ഉള്ളില്‍ മാത്രം ചിരിക്കുക.
6. രണ്ടുദിവസത്തിന് ശേഷം മാത്രമേ കൂട്ടുകാരെ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. ആദ്യം കാണുമ്പോള്‍ ഒത്തിരി എക്‍സൈറ്റ്മെന്റ് ഒന്നും കാണിക്കരുത്.
7. സ്ഥായിയായ ഒരു ദുഃഖഭാവം എപ്പോഴും മുഖത്ത് സൂക്ഷിക്കുക.
8. പള്ളിയിലോ അമ്പലത്തിലോ സ്ഥിരമായി പോകുക. പറ്റുമെങ്കില്‍ ഒരു ധ്യാനവും കൂടുക.
9. ഗള്‍ഫില്‍ നിന്നും തിരിച്ചു ചെന്നവര്‍ ആണെങ്കില്‍ അവരുടെ ബ്രാന്‍ഡ് മാര്‍ക്ക് ആയ ഓയില്‍മുണ്ടും ടീ ഷര്‍ട്ടും, സ്വര്‍ണ വാച്ച്, ബ്രെയ്സ്ലെറ്റ് എന്നിവയും യുകെ, യുഎസ്എ എന്നിവടങ്ങളില്‍ നിന്നും തിരിച്ചു ചെന്നവര്‍ ആണെങ്കില്‍ ബെര്‍മുഡ, ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ ടീ ഷര്‍ട്ട്, അമേരിക്കന്‍ ഫ്ലാഗിന്റെ ടീ ഷര്‍ട്ട് എന്നിവയൊക്കെ പൂര്‍ണമായും 6 മാസത്തേക്ക് വര്‍ജിക്കുക. ഇതൊക്കെയിട്ടു നാടുകാരുടെ മുന്‍പില്‍ ചെന്നുപെട്ടാല്‍ അതിട്ടവന്റെ അപ്പനപ്പൂപ്പന്മാരുടെ ജാതകവും വിധിയും ചരിത്രവും ഒക്കെ എടുത്തിട്ട് വിളമ്പിത്തുടങ്ങും.
കുട്ടികളെ വസ്ത്രം ധരിപ്പിക്കുമ്പോള്‍ കഴിവതും വെള്ള ടോപ് അല്ലെങ്കില്‍ ഷര്‍ട്ട്, നീല ജീന്‍സ്, വെളുത്ത കാന്‍വാസ് ഷൂ എന്നിങ്ങനെയുള്ള കോമ്പിനേഷന്‍ ഇടീക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം മൊട്ടയില്‍ നിന്നും വിരിഞ്ഞില്ലെങ്കില്‍ കൂടി നാട്ടിലെ കുട്ടികള്‍ പണി കൊടുക്കാന്‍ ബഹു സമര്‍ത്ഥര്‍ ആണ്. ഈ വേഷം ധരിച്ചു ചെല്ലുന്ന കുട്ടികളെ അവര്‍ അമുല്‍ ബേബി, മ.ബു.(മന്ദ ബുദ്ധി )എന്നൊക്കെയാണ് വിളിക്കാറ്.
10. പെര്‍ഫ്യൂം ഒഴിവാക്കി കുട്ടികുറ പൌഡര്‍ ഇടുക.
11. ആദ്യത്തെ ആറു മാസത്തേക്ക് കഴിവതും കുടുംബസമേതമുള്ള യാത്രകള്‍ ഒഴിവാക്കുക. ഒറ്റയ്ക്കാകുമ്പോള്‍ ബസിനു പോയാല്‍ മതിയല്ലോ. തരം കിട്ടിയാല്‍ ഏതെങ്കിലും ഫ്രെണ്ടിന്റെ ബൈക്കിനു ലിഫ്റ്റ് ചോദിക്കുക.
12. തന്നോട് കടം ചോദിയ്ക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് നേരത്തെ തന്നെ തയ്യാറാക്കി വക്കുക. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്‍പ് അങ്ങോട്ട് സ്വന്തം വിഷമങ്ങള്‍ എല്ലാം പറഞ്ഞു ആവശ്യമില്ലെങ്കില്‍ കൂടി കുറച്ചു കടം മേടിക്കുക.
13. കടം വാങ്ങിച്ച കാശ് പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കരുത്. നാടുവിട്ടുപോയി എന്ന് കരുതി നമ്മള്‍ നാട്ടുനടപ്പ് മറക്കരുത്.
14. കടം തന്നവനെ കുറഞ്ഞത് 3 -4 പ്രാവശ്യം ഇട്ടു നടത്തിക്കുക.
15. കുറച്ചു സ്വര്‍ണം എടുത്തു പണയം വക്കുക. അധികം തുക എടുക്കേണ്ട കാര്യമില്ല. ഒരു പേരിനു മാത്രം. പണയം സമയത്ത് തിരിച്ചെടുക്കരുത്. പണയവസ്തു ലേലം ചെയ്യുന്നതിന്റെ തലേ ദിവസം ആരും അറിയാതെ തിരിച്ചെടുക്കണം. പക്ഷെ ബാങ്കില്‍ നിന്നും പണയപ്പണ്ടത്തിന്റെ ലേല പരസ്യ നോട്ടീസ് പോക്കറ്റില്‍ തന്നെ മറ്റുള്ളവര്‍ കാണത്തക്ക രീതിയില്‍ വച്ചേക്കുക.
16. പരസ്പരജാമ്യത്തില്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുക. ഇതിനായി കുറഞ്ഞത് 8 - 10 പേരോട് ജാമ്യം നില്കാമോ എന്ന് തിരക്കുക.
17. ഈ ലോണും സമയത്ത് തിരിച്ചടയ്ക്കരുത്. ജാമ്യം നിന്നവന്‍ നോട്ടീസുമായി വരുമ്പോള്‍ അവനോടു എവിടുന്നെങ്കിലും കാശ് മറിവിനു മേടിച്ചു തിരിച്ചടയ്ക്കാം എന്ന് പറഞ്ഞു സമാധാനിപ്പിക്കുക. പക്ഷെ ഉടനെയൊന്നും തിരിച്ചടയ്ക്കരുത്. ജാമ്യം നിന്നവന്റെ ഭാര്യ ഇതറിയുന്നത് വരെ വെയിറ്റ് ചെയ്യണം.
18. മദ്യം സിഗരെറ്റ് എന്നിവ കഴിവതും വീട്ടില്‍ തന്നെയിരുന്നു ഒറ്റയ്ക്ക് കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ സിഗരെറ്റ് കൂട്ടുകാരോട് കടം വാങ്ങുക.
19. വെള്ളമടി കമ്പനിയില്‍ ഷെയര്‍ മുഴുവന്‍ ഒരു കാരണവശാലും ഇടരുത്. പറ്റുമെങ്കില്‍ ടച്ചിങ്ങ്സ് വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ട് പോയി അത് ഷെയറില്‍ കൂട്ടിക്കോളാന്‍ പറയുക.
20. എന്തൊക്കെ സംഭവിച്ചാലും ഫിക്സെഡ് ഡെപ്പോസിറ്റില്‍ കൈവയ്ക്കരുത്. അത് കഴിവതും സ്വന്തം നാട്ടിലെ ബാങ്കിലോ അല്ലെങ്കില്‍ പരിചയക്കാരോ ബന്ധുക്കളോ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
21. സ്വന്തം നാട്ടില്‍ വീടിനുള്ള സ്ഥലം മാത്രമല്ലാതെ മറ്റു വസ്തുവകകള്‍ വാങ്ങരുത്.
22. നാട്ടില്‍ തിരിച്ചെതുന്നതിനു് ഒരു വര്‍ഷം മുന്‍പ് കേറിക്കിടക്കാന്‍ ഒരു നല്ല വീട് പണിതിടുക. പക്ഷെ കളര്‍ പെയിന്റ് അടിക്കരുത്. വെള്ളയടിച്ചു കുറച്ചു നാള്‍ അങ്ങിനെ അങ്ങ് ഇട്ടേക്കണം. പായല്‍ പിടിച്ചു ഒരു പരുവം ആകുമ്പോള്‍ അതിനു നല്ല കളര്‍ പെയിന്റ് കൊടുക്കുക. പായലിന്റെ ശല്യം കൊണ്ട് ഗത്യന്തരമില്ലാതെ ചെയ്തതാണെന്ന് നാട്ടുകാരെ പ്രത്യേകം ബോധ്യപ്പെടുത്താന്‍ മറക്കരുത്.
23. എല്‍ഐസി, മെറ്റ് ലൈഫ് ഏജന്റുമാരെ അകലെ നിന്ന് കാണുമ്പോള്‍ തന്നെ മുറ്റത്ത് നില്‍കുന്ന റബ്ബര്‍ മരത്തിന്റെയോ കുരുമുളക് ചെടിയുടെ ചോട്ടിലോ ചിന്താമഗ്നനായി വിഷാദ ഭാവത്തില്‍ നില്‍ക്കുക. അവര്‍ അടുത്ത് വരുമ്പോഴേ നാടിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ തകര്‍ന്നു തരിപ്പണമായ കഥ അവരോടു പറയുക. എങ്ങിനെയെങ്കിലും തിരികെ പോകുന്ന കാര്യം സംസാരിച്ചു തുടങ്ങുക. അല്ലെങ്കില്‍ എങ്ങിനെയാണ് ഒരു ഇന്‍ഷുറന്‍സ് എജെന്‍സി തരപ്പെടുത്തുക എന്ന് അവരോടു ചോദിക്കുക. അതുമല്ലെങ്കില്‍ തിരിച്ചു പോകാനുള്ള വിസക്കുള്ള കാശ് ഒന്ന് മറിക്കാമോ എന്ന് ചോദിക്കുക.
24. മീന്‍ വാങ്ങുമ്പോള്‍ കഴിവതും വില പേശി തന്നെ വാങ്ങുക.
25. നാട്ടില്‍ ചെന്നാല്‍ ഉടന്‍ അവിടെ പൊതുവേ കാണപ്പെടുന്ന അഴിമതി,കൈക്കൂലി എന്നിവക്കെതിരെ പ്രതികരിക്കാന്‍ തോന്നുക സ്വാഭാവികം ആണ്.പക്ഷെ ഒന്നും കണ്ടില്ലെന്നു നടിക്കുക.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ അറബികളെയും സായിപ്പിനെയും കാണുന്ന പോലെ തന്നെ കണ്ടു ബഹുമാനിക്കണം.കാരണം അവരാണ് നാട്ടിലെ അറബിയും സായിപ്പും എല്ലാം.
26.പുതിയ സംരംഭങ്ങള്‍ നാട്ടില്‍ ചെന്ന ഉടനെ തുടങ്ങരുത്.ഉടനെ തുടങ്ങിയാല്‍ പാരകളും പാര്ടികാരും കൂടി നശിപ്പിച്ചു കയ്യില്‍ തരും.ഇവനൊന്നു നന്നായിക്കോട്ടെ എന്ന് നാട്ടുകാര്‍ക് തോന്നുന്നത് വരെ ബിസിനെസ്സുകള്‍ ഒന്നും തുടങ്ങരുത്.
ഇത്രയുമൊക്കെ ആയിക്കഴിയുമ്പോള്‍ നിങ്ങളെപ്പറ്റി ഏറെക്കുറെ ഒരു ധാരണ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങും. കൂട്ടുകാര്‍ നിങ്ങള്‍ പണ്ട് എങ്ങിനെ ആയിരുന്നോ എന്ന പോലെ അടുത്തിടപഴകാന്‍ തുടങ്ങും.
കാശുകാരന്‍ ആയതിന്റെ ജാഡ കാണിച്ചാല്‍ അധികം താമസിക്കാതെ ഉണ്ടാക്കിയെടുത്ത പണം പിരിവും സഹായവും ഒക്കെയായി നഷ്ടപ്പെട്ട് യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് പോലെ ജീവിക്കേണ്ടി വരും. അതിലും നല്ലത് കാശെങ്കിലും കൈയില്‍ വച്ചിട്ട് ഇങ്ങിനെ ജീവിക്കുന്നതല്ലെ?
എങ്ങിനെ വിജയകരമായി ജീവിക്കാം.......

Wednesday, 23 November 2011
യേശുദാസിന്‍റെ താടി വീണ്ടും കറുത്തു, എങ്ങനെ?
പ്രായം എഴുപത് കടന്നാലും ഒരൊറ്റ മുടി പോലും വെളുക്കാതെ സൂക്ഷിച്ച യേശുദാസിനെയാണ് നമുക്ക് പരിചയം. പ്രായാധിക്യത്തില്‍ സ്വരമൊന്ന് ഇടറിയാലും മുടി കറുക്കരുതെന്ന് ദൃഢപ്രതിജ്ഞ എടുത്ത ആളാണ് യേശുദാസ്. ഭാര്യ പ്രഭയുടെ നിര്‍ബന്ധപ്രകാരം ആയിരുന്നു ഇത്. എന്തായാലും താനിനി മുടി ഡൈ ചെയ്യാനില്ല എന്നാണ് യേശുദാസ് കുറച്ചുനാള്‍ മുമ്പ് പറഞ്ഞത്. അതിന് ശേഷം നരച്ച താടിയും മുടിയുമായി യേശുദാസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍ തന്‍റെ സംഗീതജീവിതത്തിന്‍റെ അമ്പതാം വാര്‍ഷികദിനത്തില്‍ 'മല്ലുസിംഗ്' എന്ന ചിത്രത്തിനുവേണ്ടി യേശുദാസ് പാട്ടുപാടാനെത്തിയത് കറുത്ത താടിയും മുടിയുമായി. വീണ്ടും ഡൈ ഉപയോഗിച്ച് കൂടുതല്‍ സുന്ദരനായ യേശുദാസ്. ഇനി താടിയും മുടിയും കറുപ്പിക്കാനില്ലെന്ന് തീരുമാനമെടുത്ത ഗാനഗന്ധര്‍വ്വന് ദിവസങ്ങള്‍ക്കകം അത് തിരുത്തേണ്ടിവന്നതെങ്ങനെ?
തന്‍റെ കൊച്ചുമകളായ അമേയയാണ് വീണ്ടും മുടി കറുപ്പിക്കാന്‍ കാരണക്കാരിയായതെന്ന് യേശുദാസ് പറയുന്നു. "എന്‍റെ ഒരു പഴയ ഫോട്ടോ അമേയയുടെ കൈയിലുണ്ട്. അതുമായാണ് അവളുടെ നടപ്പ്. എന്‍റെ താടിയും മുടിയും വെളുത്തതോടെ 'എന്‍റെ അപ്പൂപ്പന്‍ ഇതല്ലെന്നും ഫോട്ടോയിലുള്ളതാണെ'ന്നും അവള്‍ പറഞ്ഞു. അത് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. ഡൈ ചെയ്യേണ്ട എന്ന തീരുമാനം അതോടെ തിരുത്തുകയും ചെയ്തു" - യേശുദാസ് പറയുന്നു.
തന്നെ നരച്ച താടിയും മുടിയുമായി കണ്ണാടിയില്‍ കാണുമ്പോള്‍ ചെറിയ വിഷമമുണ്ടായിരുന്നെന്നും ഡൈ ചെയ്തതോടെ വീണ്ടും ഉന്‍മേഷവാനായെന്നും യേശുദാസ് വ്യക്തമാക്കി...
രഞ്ജിനിയെ സാരിയുടുപ്പിക്കാന്‍ നോക്കിയവര്‍ ചമ്മി!
ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ അവതാരിക രഞ്ജിനി ഹരിദാസിനെ സാരിയുടുപ്പിക്കാനും നല്ല മലയാളം പഠിപ്പിക്കാനും നോക്കിയര്‍ വെട്ടിലായി. മനോരമ ന്യൂസില്‍ ശ്രീകണ്ഠന്‍ നായര്‍ മോഡറേറ്ററായെത്തുന്ന ചര്‍ച്ചാ പരിപാടിയാണ് രസകരമായ സംഭവങ്ങള്‍ക്ക് വേദിയായത്.
ഇപ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പിനേക്കാളും സെക്‌സിയായ വസ്ത്രമാണ് സാരിയെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. ഇപ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പില്‍ കാലിന്റെ അല്‍പ്പം ഭാഗം മാത്രമാണ് പുറത്തുകാണുന്നത്. സാരിയുടുത്താല്‍ വയറും മറ്റുഭാഗങ്ങളുമാണ് പുറത്തുകാണുക. സാരിയുടുക്കാന്‍ അറിയില്ലെന്നതാണ് ശരി. പലപ്പോഴും വളരെ പണിപ്പെട്ടാണ് ഷോയ്ക്കുവേണ്ടി സാരിയുടുക്കുന്നത്. പിന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാനാണ് എനിക്കിഷ്ടം.
മലയാള ഭാഷയെ ഇത്ര വികൃതമാക്കി സംസാരിക്കുന്നതെന്തിനാണെന്ന ചോദ്യത്തിനും ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു രഞ്ജിനിയുടെ മറുപടി. ഞാനിപ്പോള്‍ സംസാരിക്കുന്ന രീതിയില്‍ തന്നെയാണ് സ്‌റ്റേജിലും സംസാരിക്കുന്നത്. ഈ മലയാളത്തിനെന്താണ് കുഴപ്പം. കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാവുന്നില്ലേ. ഇടക്കിടെ ഇംഗ്ലീഷ് വാക്കുകള്‍ കൂടിപോവുന്നത് എന്റെ സംസാരരീതിയുടെ ഭാഗമാണ്. ഇത് ബോധപൂര്‍വമായ ഒന്നല്ല.
നിങ്ങള്‍ പറയുന്നതിനനുസരിച്ച് സാരിയോ ചുരിദാറോ ഉടുത്തുകൊണ്ട് ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കെത്തി കഴിഞ്ഞാല്‍ അത് പ്രേക്ഷകര്‍ക്ക് ബോറടിയാവും. കൂടാതെ ഇതു വാണിജ്യപരമായി തീരുമാനിക്കുന്ന കാര്യങ്ങളാണ്. എന്റെ വ്യക്തിതാല്‍പ്പര്യങ്ങളും വാണിജ്യതാല്‍പ്പര്യങ്ങളും തമ്മില്‍ യോജിച്ചുപോവുന്നതുകൊണ്ടാണ് ഐഡിയ സ്റ്റാര്‍ സിങര്‍ അവതാരികയായി ഇപ്പോഴും തുടരുന്നത്. നിങ്ങളെല്ലാം പറയുന്നതനുസരിച്ച് ഞാന്‍ മാറിയാല്‍ ഞാന്‍ ഞാനല്ലതാവും. അതിനേതായും തയ്യാറല്ല.
ഇനി നിങ്ങള്‍ പറയൂ , ഇവള്‍ക്ക് ചേരുന്ന വേഷം ഏതാണെന്ന്
നോഹയുടെ പെട്ടകം വീണ്ടും പണിയുവാനായി, കേരള സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു
100 പെട്ടകങ്ങള്‍ ഉണ്ടാക്കനയുള്ള ടെണ്ടര്‍ ആണ് വിളിച്ചിരിക്കുന്നത്
പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി അകത്തും പുറത്തും കീല്‍ തേക്കേണം
പെട്ടകം ഉണ്ടാക്കാനുള്ള അളവും പറഞ്ഞിട്ടുണ്ട്
പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം;
വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം;
പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം;
മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം;
പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം:
താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.”
ഏകദേശം 5000 ആളുകളെ ഉള്‍ക്കൊള്ളാവുന്ന രണ്ടു കോണ്‍ഫറന്‍സ് റൂമുകളും പരാതി കേള്‍ക്കുവാനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സെന്റെരും ഉണ്ടായിരിക്കും .
ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍, പ്രളയം ഉണ്ടാകുമ്പോള്‍ നശിക്കാതിരിക്കാന്‍ എല്ലാവരും പെട്ടകത്തില്‍ കടക്കണം.
സകല ജീവികളില്‍ നിന്നും ഒരാണിനേയും പെണ്ണിനേയും പെട്ടകത്തില്‍ കയറ്റണം
മനുഷ്യ ജീവികള്‍ക്കെല്ലാം പെട്ടകത്തില്‍ കയറാം.
ഇപ്പോള്‍ നിങ്ങള്‍ക്കും കേള്‍ക്കാനാവുന്നില്ലേ മരണത്തിന്റെ ചൂളം വിളി നിറയുന്ന ആ ഭയാനക ശബ്ദം...! മരണത്തിന്റെ തണുപ്പ് മെല്ലെ മെല്ലെ നിങ്ങളുടെ സിരകളിലേക്കരിച്ചു കയറുന്നില്ലേ ... ?
നിങ്ങളുടെ സീറ്റും ബര്‍ത്തും ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തു ഉറപ്പുവരുത്തുക
[ പ്രത്യേക അറിയിപ്പ് : ടോല്‍ പിരിവു ഉണ്ടായിരിക്കുനതാണ് ]
ഇത് കൂടി വായിക്കണേ .....
50 വര്‍ഷത്തെ കാലാവധി മാത്രം പറഞ്ഞ് സായിപ്പ് ഉണ്ടാക്കിയ ഒരു ഡാം ഇന്ന് 116 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ആര്‍ക്കും ഉത്തരവാദിത്വം ഇല്ലാതെ കാര്യങ്ങള്‍ വളരെ അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു. സായിപ്പിന്റെ ടെക്നോളജിയുടെ ഫലമോ കീഴ് പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 മില്ല്യണ്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമോ ഇത് വരെ തകര്‍ന്നില്ല. എന്നാല്‍ ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ അണക്കെട്ട്. ഒരു ചെറു ഭൂമി കുലുക്കമോ..ആര്‍ത്തലച്ച് പെയ്യുന്ന ഒരു ഇടവപ്പാതി മഴയോ മതി ഈ ജല ബോംബ് സംഹാര രുദ്രയാവാന്‍ ...! അങ്ങനെ ഇത് തകര്‍ന്നാല്‍ പണ്ട് ഹിരോഷിമയില്‍ ആറ്റം ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതിനേക്കാല്‍ 180 മടങ്ങ് വിനാശം വിതയ്ക്കും ഈ ജലബോംബ്...!!!
ഇത് നമ്മുക്ക് നമ്മള്‍ തന്നെയെഴുതി വച്ച വിധിയാണ്. ഓരോ മലയാളിക്കും ഇതില്‍ പങ്കുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ തണുത്തുറഞ്ഞ് പോയതു കൊണ്ടാണ് നാളെ ആ ദുരന്തം ഉണ്ടാവാന്‍ പോകുന്നത്. അനുഭവിച്ചോളൂ
'ഞാനൊന്നും അറിഞ്ഞില്ലേ രാമാ നാരായണാ' എന്ന പേരില്‍ ഇരിക്കാന്‍ എല്ലാവര്ക്കും പറ്റും. അതല്ല ഇപ്പോള്‍ നമുക്ക് ആവശ്യം.പ്രതികരിക്കുക ... പ്രതിഷേധിക്കുക , ചുരുങ്ങിയത് സ്വജീവന് വേണ്ടിയെങ്കിലും!
ഇതില്‍ ഞാന്‍ എന്ത് ചെയ്യാനാവും ഇതൊക്കെ വേറെ ആരെങ്കിലും ചെയ്യും എന്ന് ചിന്തിക്കുന്ന പ്രിയമിത്രമേ, താങ്കള്‍ ആരുമായികൊള്ളട്ടെ ഹിന്ദുവോ , ക്രിസ്ത്യന്‍ഓ, മുസലമാനോ, പാറശാലക്കാരനോ, കാഞ്ഞിരപ്പള്ളി അച്ചയാണോ, പാലക്കാട്ടെ പട്ടരോ ആരുമായികൊള്ളട്ടെ. കേരളം എന്നാ കൂരയ്ക് കീഴില്‍ കഴിയുന്ന സ്ഥിതിക് ഇത് ഒന്ന് SHARE ചെയ്യുക!
വേഗം ഉചിതമായ തിരുമാനമെടുക്കാന്‍ സാധിക്കണേയെന്ന് നിങ്ങളുടെ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം നിങ്ങളാലാവുന്നവിധം ഉണര്‍ന്നു പ്രവര്‍ത്തിക്കുകകൂടി ചെയ്യു
Monday, 14 November 2011
മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്ത : ആര്‍ക്കും സംഭവിക്കാവുന്ന അശരണാവസ്ഥ!
രംഗത്തിലഭിനയിക്കുന്നതുപോലെതോന്നും ശാന്താദേവിയെ കണ്ടാല്‍. നിറങ്ങള്‍ നിറഞ്ഞ വെള്ളിത്തിരയില്‍നിന്നിറങ്ങി വാര്‍ധക്യത്തിന്റെ കറുപ്പും വെളുപ്പും മാത്രമുള്ള വൃദ്ധസദനത്തില്‍ ഒറ്റയ്ക്ക്. അപ്പോഴും ബാക്കിവെച്ച സിനിമകളുടെ ലൊക്കേഷനിലെത്താനുള്ള തിരക്കിലാണ് അവരുടെ മനസ്സ്.
ഒരിക്കല്‍ കോഴിക്കോട്ടെ നാടകവേദിയും മലയാള സിനിമയും ഈ രൂപവും ശബ്ദവും തിരിച്ചറിഞ്ഞിരുന്നു. ഇന്ന് തന്നെപ്പോലെത്തന്നെ കൂട്ടിന് ആരുമില്ലാത്തവരുടെ ഇടയില്‍ ശാന്താദേവി വിശ്രമിക്കുകയാണ്. ബുധനാഴ്ച വൈകിട്ടാണ് ഇവരെ വെള്ളിമാടുകുന്നിലെ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചത്. സിനിമാലോകത്തിലെ ചില സഹപ്രവര്‍ത്തകരും ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഇവിടെ താത്കാലിക അഭയസ്ഥാനം കണ്ടെത്തിയത്.
വൃദ്ധസദനത്തിലെത്തിയ സമയത്തെല്ലാം സങ്കടത്തിലായിരുന്നു ഈ അമ്മ. ഏറെ അഭിനയിച്ചെങ്കിലും ഒന്നും സമ്പാദിച്ചില്ല. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടിയെങ്കിലും ജീവിതത്തില്‍ ആഹ്ലാദങ്ങളൊന്നും കൂടെയുണ്ടായില്ല.
കുറച്ചുദിവസമായി അവശതയിലായിരുന്നു ശാന്താദേവി. നല്ലളത്തെ വീട്ടില്‍ തനിച്ച്, അതിനിടെ നിലമ്പൂര്‍ ആയിഷ ഉള്‍പ്പെടെയുള്ള പഴയ സഹപ്രവര്‍ത്തകരെ കണ്ടു. 'മിംസ്' ആസ്പത്രി അധികൃതര്‍ അവിടെ എത്തിച്ച് ചികിത്സിച്ചു. ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ വീട്ടിലെ ഇരുട്ടിലേക്ക് വീണ്ടും. കളക്ടര്‍ പി.ബി.സലീം, മിംസിലെ ഡോക്ടര്‍ വേണുഗോപാല്‍, തിരക്കഥാകൃത്ത് ടി.എ.റസാഖ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ താത്കാലിക സംവിധാനമെന്ന നിലയില്‍ വൃദ്ധമന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. ഉടനെ ഒരു വീടും പരിചരിക്കാന്‍ ഒരാളെയും ഒരുക്കിക്കൊടുക്കുമെന്ന് ഇവര്‍ പറഞ്ഞു.
വൃദ്ധ മന്ദിരത്തിലെത്തി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഉള്ളിലെ പ്രയാസങ്ങളടക്കി അവര്‍ മറ്റ് അന്തേവാസികളോടുകൂടി. ചിലരൊക്കെ ആ മുഖം തിരിച്ചറിയുകയും ചെയ്തു.
കേരള ജനതയെ ബാധിക്കുന്ന ചില പ്രധാന പ്രശ്നങ്ങള്
കേരളം നേരിടുന്ന അല്ലെങ്കില്‍ കേരള ജനതയെ ബാധിക്കുന്ന ചില പ്രധാന പ്രശ്നങ്ങള്‍.....
1 ശുംഭ ജയരാജന്മാരും അവരുടെ ശുംഭത്തരങ്ങളും
2 നിര്‍മല്‍ മാധവന്‍ പഠിക്കനമോ വേണ്ടയോ എന്നുള്ള സംശയങ്ങള്‍
3 വീര ശൂര ആസ് എഫ് ഐ ക്കാരുടെ സമാധാനപരമായ സമരങ്ങള്‍
4 രാധാകൃഷ്ണന്‍ ചേട്ടന്റെ ഉന്നമില്ലാ വെടി
5 താടിക്കാരന്‍ അദ്ധ്യാപകന്റെ ആസനത്തില്‍ പാര കയറ്റിയത്
6 പിള്ള ആരെയൊക്കെയാണ് ഫോണ്‍ വിളിക്കുന്നത് എന്നുള്ള നമ്മുടെ ആതി
7 കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കഴിച്ചത്
8 റൗഫ് എന്ന മാന്യ വ്യെക്തി ഐസ് ക്രീമില്‍ ഉപ്പും മുളകും ഇട്ടതു...
9 റൗഫ് ആരെയൊക്കെ ദിവസവും കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു എന്നുള്ളത്
10 കേരളത്തില്‍ അച്ഛനും അമ്മയും ഭാര്യയും ഉള്ള ഒരേ ഒരു വീരന്‍ എം എല്‍ എ യുടെ പൊട്ടിക്കരച്ചില്‍...
11 വാച്ച് ആന്‍ഡ് വാര്‍ഡ് നു കിട്ടിയ തട്ടും അത് ക്യാമറയില്‍ ഷൂട്ട് ചെയ്തതും...
12 നിയമസഭയില്‍ മന്ത്രിയുടെ കളരിപ്പയറ്റ്, ധര്‍ണ്ണ, ഇറങ്ങിപോക്ക്
13 പാര്‍ട്ടിയില്‍ ഉണ്ടാകുന്ന ഗ്രൂപ്പ് വഴക്കുകള്‍..
14 അച്യുതാനന്ദന്റെ ശാരീരിക വൈകല്യങ്ങള്‍ ഗണേഷ് കുമാര്‍ തിരിച്ചറിഞ്ഞത്....
15 മലയാളത്തിലെ ചരിത്ര സിനിമ എടുത്ത സന്തോഷ് പണ്ഡിറ്റ്‌നു വട്ടാണോ അല്ലയോ എന്നുള്ളത്
അങ്ങനെ നിരവധി നിരവധി പ്രശ്നങ്ങള്‍....
കേരളത്തിനെയോ കേരള ജനതയെയോ ബാധിക്കാത്ത ചില പ്രശ്നങ്ങള്‍ താഴെ കൊടുക്കുന്നു..
1 സ്ത്രീകളുടെമെലുള്ള കയ്യേറ്റം, പീഡനം
2 വിലക്കയറ്റം
3 കുടിവെള്ളം കിട്ടാത്ത അവസ്ഥ
4 തീവ്രവാദം (അത് കേരളത്തില്‍ തീരെ ഇല്ലലോ)
5 മരുന്നുകളുടെ ദൌര്‍ലഭ്യം
6 ആശുപത്രികളുടെ ശോചനീയാവസ്ഥ
7 സന്ജാര യോഗ്യമായ റോഡുകള്‍
8 തൊഴിലില്ലായ്മ
9 അഴിമതി / കൈക്കൂലി
10 മറ്റു വികസന പരിപാടികള്‍
അങ്ങനെ എണ്ണിയാല്‍ തീരത പ്രശ്നങ്ങള്‍... ഇവയൊന്നും നമ്മളെ ബാധിക്കാതതായതുകൊണ്ട് എണ്ണാന്‍ തുടങ്ങേണ്ട...
മാധ്യമങ്ങള്‍ മേല്പറഞ്ഞ, കേരള ജനതയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കണം എന്ന് അപേക്ഷിക്കുന്നു
Subscribe to:
Posts (Atom)